ആനക്കൂടന്‍

Monday, June 2, 2008

മോഷണം പ്ലസ് ഭീഷണി

Filed under: Uncategorized — ആനക്കൂടന്‍ @ 12:38 pm

കോര്‍പറേറ്റ് വല്‍ക്കരണവും അതിന്റെ അമിതമായ ലാഭക്കൊതിയും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രകടമാണ്. ലാഭക്കൊതി മൂത്ത സ്ഥാപനങ്ങള്‍ നടത്തുന്ന വിക്രിയകളില്‍ എഴുത്തുകാരന്റെ ക്രിയേറ്റീവ് വര്‍ക്കുകള്‍ പോലും ഒരു ബഹുമാനവും കല്‍പ്പിക്കാതെ ഇരയാകുന്നു.

ഇരയും വേട്ടക്കാരനും മാത്രമാണ് ഇപ്പോള്‍ ചുറ്റും. വേട്ടക്കാര്‍ക്ക് വേണ്ടി നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇരകള്‍ അങ്ങനെതന്നെ ആകാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നു. ചോദ്യം ചെയ്യാന്‍ മടിക്കുകയും വിധേയപ്പെടല്‍ ശീലം തുടരുന്നിടത്തോളവും ഇരകളുടെ എണ്ണവും കൂടും.

കഥയും കവിതയുമൊക്കെ കഥയറിയാത്ത ആരെങ്കിലും എടുത്തിട്ടതാണെങ്കിലും അത് ചൂണ്ടിക്കാണിക്കുമ്പോള്‍ കൂറേക്കൂടി മാന്യമായ ഒരു സമീപനം പ്രതീക്ഷിക്കേണ്ടതാണ്. എന്നാല്‍ അത്തരം സമീപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് പുതിയ കാലഘട്ടം തെളിയിക്കുന്നു.

എന്റെ മൂന്ന് കഥകളാണ് അനുവാദമൊന്നും ചോദിക്കാതെ മറ്റൊരിടത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഒരു കഥയുടെ പേര് എഡിറ്റ് ചെയ്ത് ചെറുതാക്കിയിട്ടുണ്ട്. സാധാരണ ഒരു അംഗം അതിന് മുതിരാന്‍ സാധ്യത തീരെ കുറവാണ്…

എനിക്ക് പരിചയമില്ലാത്ത ഏതെങ്കിലും സുഹൃത്തായിരിക്കാം എടുത്തത് എന്നത് ഞാന്‍ സ്വയം കരുതുന്ന ആശ്വാസമാണ്. പക്ഷെ, ആരെങ്കിലും തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ സഹിഷ്ണുതയോടെ സംസാരിക്കുന്നതിന് പകരം എന്തിനാണ് ഭീഷണിയുടെ സ്വരം ഉപയോഗിക്കുന്നത് എന്ന് മനസിലാകുന്നില്ല.

വല്ലപ്പോഴും മാത്രം ബ്ലോഗില്‍ എഴുതുന്ന എന്റെ മാനസികാവസ്ഥ ആകില്ല അതിനെ സീരിയസായി കാണുകയും സ്ഥിരമായി അപ്ഡേഷന്‍ നടത്തുകയും ചെയ്യുകയും ചെയ്യുന്ന മറ്റ് ബ്ലോഗര്‍മാരുടേത്.

നിങ്ങളുടെ വീട്ടിലെ പശുക്കളെ നിങ്ങള്‍ കയറൂരി വിടുകയും അതെന്റെ വീട്ടില്‍ കയറി ഞാന്‍ നട്ടുനനച്ചു വളര്‍ത്തിയ ചെടികള്‍ തിന്നു നശിപ്പിക്കുകയും ചെയ്താല്‍, കയറൂരി വിട്ട നിങ്ങളോട് ചോദിക്കണോ അതോ പശുവിനോട് ചോദിക്കണോ?. നിങ്ങളുടെ പശു മറ്റുള്ളവരുടെ മുതലില്‍ കയറി മേയാതെ നോക്കേണ്ടത് നിങ്ങളുടെ കടമായാണ്.

വൈകിയെങ്കിലും കാര്യങ്ങള്‍ മനസിലാക്കുകയും മാന്യമായ സമീപനം സ്വീകരിക്കുകയും ചെയ്തതില്‍ സന്തോഷം.

= ഭാവിയിലേക്ക് വേണ്ടി, മൌനം സമ്മതമായി കരുതാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഈ കുറിപ്പ്. ഞാന്‍ ഇതുവരെ എഴുതിയിട്ടുള്ളത് എല്ലാം തന്നെ പല സന്ദര്‍ഭങ്ങളിലായി വെബ്‌ദുനിയ ഡോട്ട് കോമിന്റെ നിയന്ത്രണത്തിലുള്ള പലയിടങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളതാണ്. ഭാവിയില്‍ അങ്ങനെ ഉണ്ടായേക്കണമെന്നില്ല എങ്കില്‍ കൂടി ഏതെങ്കിലും എന്റെ സുഹൃത്ത് ഏന്റേതായെ ഏതെങ്കിലും സൃഷ്ടികള്‍ എടുത്തുപയോഗിക്കുകയാണെങ്കില്‍ ദയവായി അറിയിക്കുക.

Advertisements
Next Page »

Create a free website or blog at WordPress.com.